Nature

ലോക്ക് ഡൗണിൻറെ മറവിൽ പൊലീസിൻറെ ക്രൂരത; പരാതികൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പോലീസ് നടപടി അതിരുവിടുന്നുവെന്ന് പരാതികൾ ഉയരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ വഴിയോര കച്ചവടക്കാരുടെ സാധാനങ്ങൾ റോഡിലേക്ക് മറിച്ചിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെയും ഉത്തർപ്രദേശിലെ ബു​ദൗ​ന്‍ ടൗ​ണി​ല്‍ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ തൊ​ഴി​ലാ​ളി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെയും നടപടി സ്വീകരിച്ചിരുന്നു.

ഉത്തർപ്രദേശിൽ തൊഴിലാളികളെ തടഞ്ഞ് നിർത്തിയ പോലീസ് കോൺസ്റ്റബിൾ ഇവരോട് നി​ല​ത്ത് കൈ ​കു​ത്തി ചാ​ടി പോ​കു​വാ​ന്‍ ആവശ്യപ്പെടുകയും ഇ​വ​ര്‍ വകവയ്ക്കാതെ ഇരുന്നതുമാണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക്രൂ​ര​തയ്ക്ക് കാരണം. മ​റ്റ് മു​തി​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥർ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ര്‍ ഇ​ട​പെ​ട്ടി​ല്ല. ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ഡൽഹിയിലും സമാന സംഭവങ്ങൾ അരങ്ങേറി. ഡ​ല്‍​ഹി​യി​ലെ ര​ഞ്ജി​ത് ന​ഗ​റി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

You might also like

Leave A Reply

Your email address will not be published.