Nature

ലോക്ക് ഡൗൺ: പോ​ലീ​സു​കാ​ർ ജനങ്ങളോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടിയെടുക്കും;ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ പശ്ചാത്തലത്തിൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർക്കെതിരെയും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അറിയിച്ചു. അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​രു സ്ഥ​ല​ത്തും റിപ്പോർട്ട് ചെയ്യാതെ നോക്കേണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഓ​ഫീ​സ​ർ​മാ​ർ​ക്കും ആ​ണെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

സംസ്ഥാനത്ത് പാ​ൽ വി​ത​ര​ണ​ക്കാ​ർ, മ​രു​ന്നും മ​ത്സ്യ​വും കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ത​ട​ഞ്ഞ​താ​യും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ബ​ലം പ്ര​യോ​ഗി​ച്ച​താ​യും മോശമായി പെ​രു​മാ​റി​യ​​തിൻറെയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശം. എന്നാൽ പോ​ലീ​സു​കാ​ർ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.