Times Kerala

കൊറോണ: ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം

 
കൊറോണ: ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം

തിരുവനന്തപുരം: ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഒപി ചികിത്സ ലഭ്യമാക്കുന്നു. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. കൊറോണ വൈറസ് ബാധ തടയുന്നതിനായി രാജ്യം മുഴുവൻ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് അതത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

0471- 2524621 (ന്യൂറോളജി)
0471- 2524533 (കാര്‍ഡിയോളജി)

Related Topics

Share this story