Times Kerala

അമേരിക്കയെ വരിഞ്ഞു മുറുക്കി കോവിഡ് 19: രോഗ ബാധിതരുടെ എണ്ണത്തിൽ ഒന്നാമത്; 24 മ​ണി​ക്കൂ​റി​നി​ടെ രോഗം സ്ഥിരീകരിച്ചത് 16,000 പേര്‍ക്ക്‌

 
അമേരിക്കയെ വരിഞ്ഞു മുറുക്കി കോവിഡ് 19: രോഗ ബാധിതരുടെ എണ്ണത്തിൽ ഒന്നാമത്; 24 മ​ണി​ക്കൂ​റി​നി​ടെ രോഗം സ്ഥിരീകരിച്ചത് 16,000 പേര്‍ക്ക്‌

വാ​ഷിം​ഗ്ട​ൺ: കോവിഡ് 19 മരണതാണ്ഡവം തുടരുകയാണ്, ആഗോളതലത്തിൽ മരണ സംഖ്യ 24000 കടന്നു കഴിഞ്ഞു. രോഗ ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക് അടുക്കുകയാണ്. അതേസമയം, രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയെയും വൈറസ് ബാധ വിറപ്പിച്ച ഇറ്റലിയെയും ഒക്കെ പിന്തള്ളി രോഗ ബാധിതരുടെ എണ്ണത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് അമേരിക്ക. 85,377 കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈ​ന​യി​ൽ 81,340 രോ​ഗി​ക​ളാ​ണു​ള്ള​ത്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 16,841 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,295 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. ഇ​തു​വ​രെ 466 പേ​രാ​ണ് മ​രി​ച്ച​ത്. വാ​ഷിം​ഗ്ട​ണി​ൽ 147 പേ​രും മ​രി​ച്ചു.

Related Topics

Share this story