Times Kerala

രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശൻ

 
രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശൻ

രാമായണം,മഹാഭാരതം സീരിയലുകള്‍ ദൂരദര്‍ശന്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖറാണ് ബുധനാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.സീരിയലുകള്‍ പ്രേക്ഷപണം ചെയ്യാന്‍ പകര്‍പ്പവകാശമുളളവരെ ദൂരദര്‍ശന്‍ സമീപിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ തീരുമാനമറിയിക്കാമെന്നും ശശി ശേഖര്‍ ട്വീറ്റ് ചെയ്തു.

രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് പ്രസാർ ഭാരതി സീരിയലുകൾ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങിയത്.

1987ലാണ് രാമായണം ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ചത്. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം. വാല്‍മീകി രചിച്ച പുരാണ കാവ്യത്തിന്റെ ആഖ്യാനമായിരുന്നു സീരിയല്‍. 1987 ജനുവരി 25ന് സംപ്രേഷണം ആരംഭിച്ച രാമായണം 75 എപ്പിസോഡുകളിലായി 1988 ജൂലായ് 31 വരെ തുടർന്നു. ഞായറാഴ്ചകളിലായിരുന്നു സംപ്രേഷണം. രാജ്യത്ത് ഏറ്റവുമധികം പേർ കണ്ട സീരിയലാണ് രാമായണം. സീ ടിവി, എൻഡിടിവി ഇമാജിൻ എന്നീ ചാനലുകളിൽ രാമായണം പുന:സംപ്രേക്ഷണം ചെയ്തിരുന്നു.

Related Topics

Share this story