Times Kerala

മോശം,മോശം..! മലപ്പുറത്ത് എടിഎം കൌണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം പോയി; മോഷ്ടാവിനെ തേടി പോലീസ്; വീഡിയോ പുറത്ത് വിട്ടു

 
മോശം,മോശം..! മലപ്പുറത്ത് എടിഎം കൌണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം പോയി; മോഷ്ടാവിനെ തേടി പോലീസ്; വീഡിയോ പുറത്ത് വിട്ടു

മലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എറ്റിഎം കൗണ്ടറിൽ വച്ചിരുന്ന സാനിറ്റൈസർ ബോട്ടിൽ മോഷണം പോയി. ബോട്ടില്‍ മോഷ്ടിച്ച കള്ളനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

മലപ്പുറം പൊലീസിന്റെ ഔദ്യോ​ഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് സംഭവം. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്. ഇതാണ് മോഷണം പോയത്.

Related Topics

Share this story