Times Kerala

കൊറോണ: പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി കട്ടപ്പനയിൽ; കേസെടുത്ത് പോലീസ് 

 
കൊറോണ: പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി കട്ടപ്പനയിൽ; കേസെടുത്ത് പോലീസ് 

കട്ടപ്പന: കൊറോണ സംശയത്തെ തുടർന്ന് പത്തനംതിട്ടയിലായിരുന്ന നിരീക്ഷണത്തിലായിരുന്ന യുവതി കടന്നു കളഞ്ഞു. ഒമാനില്‍നിന്നും എത്തി പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതിയാണ് ഇവിടെ നിന്നും കട്ടപ്പന കാഞ്ചിയാര്‍ പാലാക്കടയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ എത്തിയത്.

പത്തനംതിട്ടയില്‍ നിന്നും കടന്നുകളഞ്ഞതിന്‌ ഇവര്‍ക്കെതിരേ വെച്ചൂച്ചിറ പോലീസ്‌ കേസേടുത്തിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്രിയാണ്‌ ഇവര്‍ ഭര്‍ത്താവിനൊപ്പം ഇവർ വീട്ടിലെത്തിയത്‌. എന്നാല്‍ അയല്‍വാസികളോ മറ്റ്‌ ബന്ധുക്കളോ വിവരം അറിഞ്ഞിരുന്നില്ല. വിവരം പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.

ബുധനാഴ്‌ച വിവരമറിഞ്ഞ്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഒമാനില്‍ ജോലി ചെയ്‌തിരുന്ന ഇവര്‍ കഴിഞ്ഞ 13-നാണു ജന്മനാടായ പത്തനംതിട്ടയിലെത്തിയത്‌. തുടര്‍ന്ന്‌ നിരീക്ഷണത്തിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ ഭര്‍ത്താവ്‌ കാഞ്ചിയാറിലേക്ക്‌ കൊണ്ടുവരുകയായിരുന്നു.

Related Topics

Share this story