Times Kerala

നിരീക്ഷണത്തിലായിരുന്ന കൊല്ലം സ​ബ് ക​ള​ക്ട​ർ മു​ങ്ങി; കേസെടുത്ത് പോലീസ് 

 
നിരീക്ഷണത്തിലായിരുന്ന കൊല്ലം സ​ബ് ക​ള​ക്ട​ർ മു​ങ്ങി; കേസെടുത്ത് പോലീസ് 

കൊ​ല്ലം: ക്വാ​റ​ന്‍റൈ​നി​ലാ​യിരിക്കെ നിർദ്ദേശം ലം​ഘി​ച്ച് നാ​ടു​വി​ട്ട കൊല്ലം  സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര​യ്ക്കെ​തി​രെ കേ​സ്. വി​ദേ​ശ​ത്ത് നിന്നെത്തിയ അ​നു​പം മി​ശ്ര കൊ​ല്ല​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.  ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​സ​തിയി​ലെ​ത്തി​യ​പ്പോ​ള്‍ മി​ശ്ര അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഫോ​ണി​ൽ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​ൺ​പു​രി​ലാ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

അതേസമയം, മി​ശ്ര മു​ങ്ങി​യ വി​വ​രം മ​റ​ച്ചു​വച്ചതിന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ൺ​മാ​നെ​തി​രെ​യും കേ​സെ​ടു​ക്കും. തി​രു​വ​ന​ന്ത​പു​രം റെ​യ്ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ൻ ആണ് കേസെടുക്കാൻ ഉ​ത്ത​ര​വി​റ​ക്കിയത്.

Related Topics

Share this story