Times Kerala

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19: മരണസംഘ്യ 24000 കടന്നു; രോഗബാധിതർ 5.5ലക്ഷം

 
ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19: മരണസംഘ്യ 24000 കടന്നു; രോഗബാധിതർ 5.5ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്തെ മുൾമുനയിൽ നിർത്തി മരണ താണ്ഡവമാടുകയാണ് കൊറോണ വൈറസ് (കോവിഡ് 19). ആഗോളതലത്തിൽ മരണസംഖ്യ 24,058 ആണെന്നാണ് ഒടുവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ. അതേസമയം രോഗ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട വൈറസ് പക്ഷെ ചൈനയേക്കാൾ ഏറെ നാശം വിതച്ചിരിക്കുന്നത് ഇറ്റലിയിലാണ്. 8,215 പേര്‍ ഇറ്റലിയില്‍ ഇതുവരെ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഇവിടെ 712 പേര്‍ ആണ് മരിച്ചു. യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്‌പെയിനിലാണ്.56,197 പേരാണ് സ്‌പെയിനില്‍ രോഗബാധിതരായുള്ളത്. മരണ നിരക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും സ്‌പെയിനാണ്. 4150 പേര്‍ ഇവിടെ മരിച്ചു. വ്യാഴാഴ്ച മാത്രം സ്‌പെയിനില്‍ 700 പേരാണ് മരിച്ചത്.

Related Topics

Share this story