Nature

കൊറോണ രോഗികളെ പരിചരിക്കാന്‍ റോബോട്ട്

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ബാധിതരെ ശിസ്രൂഷിക്കാൻ  റോബോട്ടിനെ പരീക്ഷിച്ചു . ജയ്പൂരിലെ സവായ് മാന്‍സിങ് (എസ്‌എംഎസ്) ആശുപത്രിയിലാണ് രോഗികളെ പരിചരിക്കാൻ റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത് . വൈറസ് പകരുന്നത് തടയാനായി ആശുപത്രി ജീവനക്കാര്‍ രോഗികളുമായി അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.

റോബോട്ടുകളെ തുടര്‍ന്നും ഉപയോഗപ്പെടുത്തുന്നതിന് ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച്‌ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
റോബോട്ട് ഒരിക്കലും ഡോക്ടര്‍ക്ക് പകരമാകില്ല. പക്ഷേ രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് പടരാതിരിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മീന പറഞ്ഞു.

ജയ്പൂരിലെ ഒരു സംരംഭകനാണ് ഇത്തരമൊരു റോബോട്ടിനെ നിര്‍മിച്ചത് . റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ബാറ്ററിയിലാണ് .

You might also like

Leave A Reply

Your email address will not be published.