Nature

കൊറോണ;സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനസമയത്തിൽ മാറ്റം

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചതായി മേഖല മാനേജര്‍ അറിയിച്ചു . മാവേലി സ്‌റ്റോര്‍, മാവേലി സൂപ്പര്‍ സ്‌റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, അപ്നാ ബസാര്‍ എന്നിവ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും . സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും പ്രവര്‍ത്തിക്കും .

സപ്ലൈകോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വിവിധ ജില്ലകളില്‍ താലൂക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായി കോഴിക്കോട് മേഖലാ മാനേജര്‍ അറിയിച്ചു . കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് സപ്ലൈകോ ഡിപ്പോ ജൂനിയര്‍ മാനേജര്‍ രജനി കെ.കെ. 9447990110 , താമരശ്ശേരിയില്‍ കൊടുവള്ളി സപ്ലൈകോ ഡിപ്പോ ജൂനിയര്‍ മാനേജര്‍ എസ്.ലളിതാഭായ് 9447990111 , കൊയിലാണ്ടിയില്‍ സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ ടി.സി.രാജന്‍ 9447975266 , വടകരയില്‍ സപ്ലൈകോ വടകര ഡിപ്പോ ജൂനിയര്‍ മാനേജര്‍ ജയന്‍ എന്‍ . 9447990114 എന്നിവരെയാണ് നിയമിച്ചിരിക്കുന്നത് .

You might also like

Leave A Reply

Your email address will not be published.