Nature

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും 

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും . കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പെന്‍ഷന്‍ വിതരണം നടത്തുക . വിതരണം മാര്‍ച്ച്‌ 31ന് തന്നെ പൂര്‍ത്തീകരിക്കും . സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2400 രൂപ വീതമാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് . ഇതില്‍ പകുതിയോളം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയും ബാക്കിയുള്ളവര്‍ക്ക് വീടുകളില്‍ നേരിട്ട് എത്തിക്കുകയുമാണ് ചെയ്യുക .
സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത്. ഈ സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെന്‍ഷന്‍ വിതരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.