Nature

ഹ​രി​യാ​ന​യി​ല്‍ കൂ​ട്ട ഭ​ക്ഷ്യ​വി​ഷ​ബാ​ധ ; 180 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

യ​മു​നാ ​ന​ഗ​ര്‍ : ഹ​രി​യാ​ന​യി​ല്‍ കൂ​ട്ട ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 180 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു . യ​മു​നാ​ന​ഗ​ര്‍, ജ​ഗ​ദ്രി എ​ന്നി​വി​ട​ങ്ങ​ളി​ലുള്ളവരെയാണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത് . വ​യ​റു​വേ​ദ​ന, ഛര്‍​ദി എ​ന്നീ പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി .

കു​ട്ടു (മു​തി​ര​പ്പൊ​ടി) കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ഒ​രു വി​ഭ​വം ക​ഴി​ച്ച​വ​രാ​ണു ഭ​ക്ഷ്യ​വി​ഷ​ബാ​ധയെ തുടർന്ന് കൂ​ട്ട​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലാ​യ​ത് . ന​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഈ ​ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​ത് .

ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചു . സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ സാമ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യക്തമാക്കി .

You might also like

Leave A Reply

Your email address will not be published.