Times Kerala

ഷക്കീല വരുന്നു ‘ശീലാവതി’യായി

 

ഒരു കാലത്ത് കേരളത്തിലെ തീയറ്ററുകളെ ഇളക്കി മറിച്ച നടി ഷക്കീല വീണ്ടും സിനിമാരംഗത്തേക്ക്. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല തെലുങ്ക് ചിത്രത്തില്‍ ​ കേന്ദ്രകഥാപാത്രമായാണ് എത്തുന്നത്. ശീലാവതി, വാട്ട് ദ ഫ*** ?എന്ന ചിത്രം തെലുങ്കിലെ യുവ സംവിധായകവായ സായ്റാം ദസാരിയാണ് സംവിധാനം ചെയ്യുന്നത്.

കേരളത്തെ പിടിച്ചുലക്കിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും സായ്റാം പറഞ്ഞു. ഷക്കീലയുടെ 250ാമത്തെ ചിത്രമാണിത്. ​ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിട്ടുണ്ട്.മദ്യ ഗ്ലാസിനു മുന്നില്‍ സിരഗറ്റ് വലിച്ചിരിക്കുന്ന ഷക്കീലയുടെ ചിത്രമാണ് പുറത്തുവിട്ടത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും

Related Topics

Share this story