Times Kerala

ലോക്ക് ഡൗൺ: സഹായഹസ്തവുമായി ഗാംഗുലിയും; 50 ലക്ഷം രൂപയുടെ അരി നൽകും

 
ലോക്ക് ഡൗൺ: സഹായഹസ്തവുമായി ഗാംഗുലിയും; 50 ലക്ഷം രൂപയുടെ അരി നൽകും

രാജ്യത്ത് കൊറോണ വ്യാപനം തടയാൻ വേണ്ടി സമ്പൂർണമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടിലായ സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സഹായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം . കൊല്‍ക്കത്തയിലെ ലാല്‍ ബാബ റൈസ് കമ്പനിയുമായി സഹകരിച്ച് ആവശ്യക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാനൊരുങ്ങുകയാണ് താരം.

സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുന്നവര്‍ക്കും അരി എത്തിക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Topics

Share this story