Times Kerala

കോവിഡ് 19: ഹൈദരാബാദ് സ്റ്റേഡിയം ഐസൊലേഷന്‍ വാർഡാക്കി മാറ്റാന്‍ തയ്യാറെന്ന് അസ്ഹറുദീന്‍

 
കോവിഡ് 19: ഹൈദരാബാദ് സ്റ്റേഡിയം ഐസൊലേഷന്‍ വാർഡാക്കി മാറ്റാന്‍ തയ്യാറെന്ന് അസ്ഹറുദീന്‍

ഹൈദരാബാദ്: രാജ്യത്ത് കൊറോണ വൈറസ് ( കൊവിഡ് 19) പടരുന്ന സാഹചര്യത്തില്‍ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയം ഐസൊലേഷന്‍ വാർഡാക്കി മാറ്റാന്‍ സമ്മതമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍. ഇക്കാര്യം വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് അസോസിയേഷന്‍ കത്തയച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന് വേണ്ടി സെക്രട്ടറി ആർ വിജയാനന്ദാണ് കത്തയച്ചതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Related Topics

Share this story