Times Kerala

തിരുവനന്തപുരത്ത് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ വീ​ട്ടി​ലും ക​റു​ത്ത സ്റ്റി​ക്ക​ർ

 

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ വീ​ട്ടി​ലും ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റുടെ ക​ര​മ​ന മേ​ലാ​റ​ന്നൂ​രി​ലെ വീ​ട്ടി​ലാ​ണ് ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര-​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​റു​ക​ൾ കണ്ട സംഭവത്തിൽ ഭീതിയും ആശങ്കയും നിറഞ്ഞിരുന്നു. തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന്‍റെ വസതിയിൽ കൂടി സ്റ്റിക്കർ കണ്ടെത്തിയതിന്‍റെ ആശങ്കയിലാണ് പ്രദേശവാസികൾ.

കറുത്ത സ്റ്റിക്കർ കാണുന്ന സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് പോലീസും മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

Related Topics

Share this story