കോവിഡ് 19 ; സംശയങ്ങൾ ലോകാരോഗ്യ സംഘടനയിലെ ഡോക്ടർമാരുമായി പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര
കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾ ലോകാരോഗ്യ സംഘടനയിലെ ഡോക്ടർമാരുമായി പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. ലോകാരോഗ്യ സംഘടന ജനറൽ ഡയറക്ടർ ഡോ. ടെഡ്റോസ് അധാനോം ഘെബ്രിയേസസ്, ഡോ. മരിയ വാൻ കെർഖോവ് എന്നിവരുമായി നടത്തിയ ലൈവ് സംഭാഷണത്തിലാണ് പ്രിയങ്ക തന്റെ സംശയങ്ങൾ പങ്കുവെച്ചത്. ഈ സംഭാഷണം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കോവിഡ് 19മായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യക്തതയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് നമ്മൾ. ലോകാരോഗ്യ സംഘടനയിലും ഗ്ലോബല്‍ സിറ്റിസണിലും പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കളാണ് കൊറോണയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഡോക്ടറുമാരുമായി എനിക്ക് ഇങ്ങനെയൊരു ആശയവിനിമയത്തിന് അവസരമൊരുക്കിയത്. ഇവരുമായി ഞാൻ നടത്തിയ സംഭാഷണം ദയവു ചെയ്ത് കാണണം- വീഡിയോ പങ്കുവെച്ച് പ്രിയങ്ക കുറിച്ചു.