Nature

കോവിഡ് പ്രതിരോധം :എറണാകുളം ജില്ലക്ക് 50ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു

കാക്കനാട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എറണാകുളം  ജില്ലക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്‍. ഏഴ് താലൂക്കുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഫോർട്ട്‌ കൊച്ചി, മുവാറ്റുപുഴ ആർ . ഡി. ഓ കൾക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്‍. തുകയുടെ വിനിയോഗത്തിന് അതാത് തഹസിൽദാർമാരെ ചുമതലപ്പെടുത്തും.

You might also like

Leave A Reply

Your email address will not be published.