Nature

കോവിഡ് -19 മുൻകരുതൽ – അഴിയൂരിൽ സേവന സന്നദ്ധരായി ഓട്ടോ തൊഴിലാളികൾ

കോവിഡ് – 19 മുൻകരുതലിൻ്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിൽ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയു ളള അവശ്യ സാധനങ്ങൾ സൗജന്യ നിരക്കിൽ എത്തിക്കാൻ പഞ്ചായത്തിൽ ചേർന്ന ഓട്ടോ തൊഴിലാളി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. വീടുകളിൽ കഴിയുന്നവരുടെ എണ്ണം 200 കവിഞ്ഞതിനെ തുടർന്നാണ് തീരുമാനം.

വാർഡ്തല ദ്രുതകർമ്മ സേന കൺവീനർമാരുടെ അഭ്യർത്ഥന ലഭിച്ചാൽ ഓട്ടോറിക്ഷ തൊഴിലാളികൾ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ മിതമായ നിരക്കിൽ സാധനങ്ങൾ എത്തിക്കും. മാഹി റയിൽവേ സ്റ്റേഷൻ, അഴിയൂർ ചുങ്കം, കുഞ്ഞിപ്പള്ളി, മുക്കാളി എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് സേവന സന്നദ്ധരായി മുന്നോട്ടു വന്നത്. ഇതിനായി വാട്സ്ആപ്പ് കൂട്ടായ്മയും രൂപീകരിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൽ നസീർ, ചോമ്പൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ നിഖിൽ , ഹെൽത്ത് ഇൻസ്പക്ടർ വി.കെ.ഉഷ, തൊഴിലാളി പ്രതിനിധികളായ ഫർസൽ കെ.പി, അശോകൻ തൈക്കണ്ടി ,സുഭാഷ് ബാബു, എം.എം.പ്രദീപ്, എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645243922.

prd
You might also like

Comments are closed.