Times Kerala

‘കൊറോണ വെെറസിനെ നോക്കൂന്ന ഞാന്‍’ കൊറോണക്കാലത്തും എവെലിന്‍ ശര്‍മയുടെ ചിത്രങ്ങൾ വൈറൽ

 
‘കൊറോണ വെെറസിനെ നോക്കൂന്ന ഞാന്‍’ കൊറോണക്കാലത്തും എവെലിന്‍ ശര്‍മയുടെ ചിത്രങ്ങൾ വൈറൽ

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ സിനിമ താരങ്ങളിൽ പലരും വീടുകളിൽ അവധി ആഘോഷിക്കുകയാണ്. ഒപ്പം കൊറോണയെ നേരിടുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. അത്തരത്തിൽ ഒരു പോസ്റ്റുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം എവെലിന്‍ ശര്‍മ.

കൊറോണയെ നോക്കുന്ന ഞാന്‍ എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഗ്ലമാര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.ആദ്യചിത്രം വൈറലായതിനു പിന്നാലെ മറ്റൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ക്വാറന്റെെനിന്റെ ഏഴാം നാള്‍ എന്നാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഈ ചിത്രവും സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു.

Related Topics

Share this story