Nature

ലോക്ക് ഡൗൺ: വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു; യുവാക്കൾഅറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കളുടെ വാഹനം തടഞ്ഞ പൊലീസുകാർക്ക് നേരെ യുവാക്കളുടെ അസഭ്യവർഷവും മർദ്ദനവും. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കളെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ യുവാക്കളെ തടിയിട്ടപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.