Times Kerala

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട്- 2, എറണാകുളത്ത്-3. പത്തനംതിട്ട-2, ഇടുക്കി-1,കോഴിക്കോട്-1.എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇവരിൽ നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, 12 പേരുടെ രോഗം സുഖപ്പെട്ടതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്താകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 76010 പേർ വീടുകളിലും. 542 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റിവാണ്.

Related Topics

Share this story