Times Kerala

കൊറോണ: ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ

 
കൊറോണ: ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ

ഹൈദരാബാദ്: രാജ്യത്തോടാകെ കൊറോണ വൈറസ് പകർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ദിവസ കൂലിക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകാൻ നിരവധി കായിക, സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ അക്കൂട്ടത്തിൽ ണ് വനിതാ ടെന്നീസ് താരം സാനിയ മിർസയും.

പ്രതിദിന വരുമാനത്തിലൂടെ ജീവിതം നയിക്കുന്ന നിരവധി പവപ്പെട്ട തൊഴിലാളികൾ ഇന്ത്യയിലുണ്ട്. അന്നന്ന് ജോലിയ്ക്ക് പോയി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന ഇവരുടെ കാര്യം അക്ഷരാർത്ഥത്തിൽ കഷ്ടത്തിലായിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തെ പോറ്റാൻ ഇനി എന്ത് ചെയ്യുമെന്ന ചിന്തയിലാണ് ഇവർ.

ഇതുമായി ബന്ധപ്പെട്ട് സാനിയ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. കൂടാതെ ഈ സമയത്ത് ദിവസ കൂലിക്കാരായ തൊഴിലാളികളെ സഹായിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.എല്ലാവരും ഒത്തുചേർന്നാൽ കഴിയുന്നത്ര കുടുംബങ്ങളെ നമുക്ക് സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ പറഞ്ഞു.

Related Topics

Share this story