Times Kerala

ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ബാര്‍സോപ്പ് കിട്ടി

 

മുംബൈ:  ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. എന്നിട്ട് കിട്ടിയതോ ബാര്‍സോപ്പ്. മുംബൈയിലാണ് സംഭവം. 26കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തബ്‌റേജേ മെഹ്ബൂബ് നഗ്‌റേലിക്കാണ് ഈ ദുരനുഭവമുണ്ടായത്.

പ്രമുഖമായ ഓണ്‍ലൈന്‍ ഇടപാടുകാരായ ഫഌപ്പ്കാര്‍ട്ടിലാണ് മെഹ്ബൂബ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. 55,000 രൂപയും നല്‍കിയിരുന്നു. ജനുവരി 22നന് സാധനം കൈപറ്റിയത്.

ഫഌപ്കാര്‍ട്ടിനെതിരെ ഇയാള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഫഌപ്കാര്‍ട്ട് അധികൃതരും വ്യക്തമാക്കി.

Related Topics

Share this story