Times Kerala

സൗബിൻ ഷാഹിറിന്‍റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി

 

നടനും  സംവിധായകനായി പേരെടുത്ത സൗബിൻ ഷാഹിര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നതായി സൂചന. മമ്മൂട്ടിയുമായി നിൽക്കുന്ന ചിത്രം ”നെക്സ്റ്റ്” എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തു വന്നത്.

ചിത്രത്തിന്  കമന്‍റായി ദുൽഖര്‍ സൽമാൻ ഒരുപാട് ഇഷ്ടമായെന്നും ഇതിനായി കാത്തിരിക്കുന്നെന്നും കുറിച്ചു. ആഷിഖ് അബുവും ആശംസ അറിയിക്കുന്ന കമന്‍റുമായെത്തിയിട്ടുണ്ട്.സൗബിൻ സംവിധാനം ചെയ്ത പറവ എന്ന ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു. ദുൽഖറായിന്നു പറവയിലെ പ്രാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Related Topics

Share this story