Times Kerala

ബ്ലൂ വെയിലിന് ശേഷം മരണക്കളിയായി ‘ടൈഡ് പോഡ് ചലഞ്ച്’ 17കാരന്റെ ആമാശയവും അന്നനാളവും കരിഞ്ഞു

 

ബ്ലൂ വെയിൽ എന്ന അപകടകരമായ സംഭവത്തിന്റെ ഞെട്ടൽ ഒടുങ്ങും മുന്നെ ടൈഡ് പോഡ് ചലഞ്ച് എന്ന പേരിൽ മറ്റൊരു ഭീകരൻ ഗെയിമും ലോകം മുഴുവൻ പ്രചരിക്കുന്നു.

വിചിത്രമാണ് ഈ ഗെയിമിന്റെ നിയമാവലികൾ . വസ്ത്രങ്ങൾ അലക്കുന്നതിനുപയോഗിക്കുന്ന സോപ്പുപൊടി തിളപ്പിക്കലാണ് കളിയുടെ ആദ്യ ഘട്ടം. പിന്നീട് ഇത് വായിലിട്ട് തുപ്പണം അതിനു ശേഷം വീണ്ടും അകത്തേക്കിറക്കണം . ഈ ഭാഗം സമൂഹ മാധ്യമങ്ങളിൽ ലൈവായി പോസ്റ്റ് ചെയ്യണം. തുടർന്ന് മറ്റു സുഹൃത്തുക്കളെ ഈ ഗെയിം കളിക്കാനായി ലൈവിലൂടെ തന്നെ വെല്ലുവിളിക്കണം.

അമേരിക്കയിലെ ഒരു 17 കാരൻ ഇത്തരത്തിൽ മൂന്നു സോപ്പു പൊടികൾ വിഴുങ്ങി. കടുത്ത ശ്വാസ തടസവും ഛർദ്ദിയും പിടിപെട്ട ആളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കടുത്ത കെമിക്കലുകൾ ഉള്ളിൽ ചെന്നതു കൊണ്ടു ആമാശയവും അന്നനാളവും കരിഞ്ഞു തുടങ്ങിയ അവസ്ഥയിലായിരുന്നു അയാൾ. രക്തത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞിരുന്നു.പെട്ടന്നു തന്നെ ആശുപത്രിയിലെത്തിച്ചതു കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.

കൗമാരപ്രായത്തിലുള്ള നിരവധി കുട്ടികൾ അത്യന്തം അപകടകരമായ ഈ ചലഞ്ച് ഏറ്റെടുക്കുന്നു. ബോധക്ഷയത്തിൽ തുടങ്ങി കോമയോ മരണമോ വരെ ഇതിലൂടെ സംഭവിക്കാമെന്നാണ് അമേരിക്കൻ അസോസിയേഷൻ ഓഫ് പോയ്സൺ കൺട്രോളിന്റെ പഠനങ്ങൾ പറയുന്നത്

Related Topics

Share this story