Nature

കൊറോണ: കൊച്ചിയില്‍ ഒരു ഫ്ളാറ്റിലെ 43 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി : കൊച്ചിയില്‍ ഒരു ഫ്‌ളാറ്റിലെ 43 പേര്‍ നിരീക്ഷണത്തില്‍. വിദേശത്ത് നിന്നെത്തി ഫ്‌ളാറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റില്‍ താമസിക്കുന്ന മറ്റുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.

മാർച്ച് 16 നാണ് ഇയാള്‍ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയത്. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഇയാളോട് അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും അത് ലംഘിച്ച്‌ ഇയാള്‍ ഫ്‌ളാറ്റിന് പുറത്തിറങ്ങുകയും ആളുകളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതോടെയാണ് ഇയാളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കിയത്.

You might also like

Leave A Reply

Your email address will not be published.