chem

ആർട്ടിസ്റ്റ് അശാന്തൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് അശാന്തൻ (മഹേഷ്-49 ) അന്തരിച്ചു. ഹൃദയാഘാതം മൂലം പുലർച്ചെ 2.05 ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.ഇടപ്പള്ളി പോണേക്കര പീലിയാട് തമ്പാണ് വീട്

കേരള ലളിതകലാ അക്കാദമി അവാർഡുകൾ,സി.എൻ.കരുണാകരൻ മെമ്മോറിയൽ അവാർഡ്, കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. മൃതദേഹം ഉച്ചക്ക് 12 മുതല്‍ ഇടപ്പള്ളി ഫ്രണ്ട്സ് ലൈബ്രറി ഹാളിലും 2 മുതല്‍ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറിയിലും പൊതുദര്‍ശനത്തിനു വെക്കും . സംസ്കാരം വൈകിട്ട് 5ന് ഇടപ്പള്ളി ശ്മശാനത്തിൽ. പരേതരായ കുട്ടപ്പന്റെയും കുറുമ്പയുടെയും മകനാണ് . ഭാര്യ: മോളി , സഹോദരി : കാര്‍ത്തിക

You might also like

Comments are closed.