Times Kerala

കൊറോണ: സംസ്ഥാനത്ത് ആറു ജില്ലകളിൽ നിരോധനാജ്ഞ

 
കൊറോണ: സംസ്ഥാനത്ത് ആറു ജില്ലകളിൽ നിരോധനാജ്ഞ

മലപ്പുറം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കടുത്ത നിരോധനഞ്ജ പ്രഖ്യാപിച്ചു കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ഉടന്‍ 144 പ്രഖ്യാപിച്ച് ഉത്തരവിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കാസര്‍കോടും കോഴിക്കോടും ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മറ്റു ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായി. ഈ മാസം 31 ന് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ ഉത്തരവിന് പ്രാബല്യമുണ്ടാകും.

Related Topics

Share this story