Times Kerala

കോവിഡ് – 19: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തൽ മന്ത്രി എ സി മൊയ്തീൻ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചു

 
കോവിഡ് – 19: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തൽ മന്ത്രി എ സി മൊയ്തീൻ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചു

കുന്നംകുളം മണ്ഡലത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഇന്ന് വിവിധ ഗ്രാമ പഞ്ചായത്ത്, കുന്നംകുളം നഗരസഭ എന്നിവിടങ്ങൾ സന്ദർശിച്ചു. രാവിലെ മുതൽ എരുമപ്പെട്ടി, കടങ്ങോട്, ചൊവ്വന്നൂർ, പോർക്കുളം, കടവല്ലൂർ, വേലൂർ പഞ്ചായത്തുകളിലും കുന്നംകുളം നഗരസഭയിലുമാണ് മന്ത്രി സന്ദർശനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാട്ടകാമ്പാൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മന്ത്രി സന്ദർശിച്ചിരുന്നു.
ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വിഭാഗവുമായി ചേർന്ന് ഫലപ്രദമായി നടപ്പാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കു മന്ത്രി നിർദ്ദേശം നൽകി.

Related Topics

Share this story