Times Kerala

ഷാരൂഖ് ഖാന്റെ കോടികള്‍ വിലവരുന്ന ഒഴിവുകാല വസതി കണ്ടുകെട്ടി

 

മുംബൈ: ആദായ നികുതി വെട്ടിക്കുന്നവരെയും ബിനാമി പേരില്‍ സ്വത്തുക്കള്‍ വാരിക്കൂട്ടുന്നവരെയും പിടിച്ചു കെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതന്മാരുടെ ബിനാമി ഇടപെടലുകള്‍ അവസാനിപ്പിക്കാനാണ് കേന്ദ്ര നീക്കം. ആദ്യം കുടുങ്ങിയത് ബോലിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനാണ്.

ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അലിബാഗില്‍ 19,960 ചതുരശ്ര അടി സ്ഥലത്താണ് ഷാരൂഖ് ഫാം ഹൗസ് പണി കഴിപ്പിച്ചത് .

കാര്‍ഷികാവശ്യത്തിനായി വാങ്ങിയ കൃഷി ഭൂമിയിലാണ് അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഏകദേശം 14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന സ്വപ്ന സൗധത്തിനു അതിന്റെ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് ഇന്‍കം ടാക്സ് വകുപ്പ് കണക്കാക്കുന്നത്.

Related Topics

Share this story