Nature

കൊറോണ: ഒരു ദിവസം പോരാ, രണ്ടാഴ്ചയെങ്കിലും വേണം ജനത കര്‍ഫ്യൂ; ഇന്നസെന്റ്

കൊച്ചി: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് ഏര്‍പ്പെടുത്തിയ ജനത കര്‍ഫ്യൂ വരും ദിവസങ്ങളിലേക്ക് കൂടി നീട്ടണമെന്ന് നടന്‍ ഇന്നസെന്റ്. ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടി കൊണ്ടുപോയാല്‍ കൊറോണ വൈറസിനെ നാട്ടില്‍ നിന്ന് തുരത്താന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ ഒരു പ്രശ്‌നത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് ആദ്യം തോന്നിയത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത്. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്ബ കടക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്രയൊ പേരെയാണ് ശിക്ഷിക്കുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ല’- ഇന്നസെന്റ് പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.