chem

പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ

ക്രൈസ്റ്റ് ചർച്ച്: സെമിഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്നു. 203 റൺസിനാണ് ദ്രാവിഡ് പരിശീലകനായുള്ള ഇന്ത്യൻ കൗമാര ടീം വിജയം നേടിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയയാണ് ഇന്ത്യയുടെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്‍മാൻ ഗില്ലിൻെറ കന്നി സെഞ്ച്വറിയുടെ പിൻബലത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. 94 പന്തിൽ നിന്നാണ് ഗിൽ 102 റൺസെടുത്തത്. വിജയലക്ഷ്യം പിന്തുട‍ർന്ന് ഇറങ്ങിയ പാക് ബാറ്റിങ് നിര ഇന്ത്യൻ ബൗളിങിന് മുന്നിൽ തക‍ർന്നടിഞ്ഞു.

29.2 ഓവറിൽ വെറും 69 റൺസിന് പാകിസ്ഥാൻ ഓൾ ഔട്ടായി. ഇന്ത്യക്കായി ഇഷാം പോറെൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു.

You might also like

Comments are closed.