Times Kerala

ആദ്യ ലൈംഗികബന്ധത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം; അല്ലെങ്കില്‍ നിരാശപ്പെടേണ്ടി വരും

 
ആദ്യ ലൈംഗികബന്ധത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം; അല്ലെങ്കില്‍ നിരാശപ്പെടേണ്ടി വരും

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസ് സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. ലൈംഗികതയെപ്പറ്റി അറിഞ്ഞ തെറ്റിദ്ധാരണകളാണ് ഇതിനു കാരണം. എന്നാല്‍ അല്‍പ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതൊന്നും ഭയക്കാതെ സെക്‍സ് ആസ്വാദ്യമാക്കാം.

ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ലൈംഗികത മനസും ശരീരവും ഒന്നാകുന്ന പ്രവൃത്തിയാണ്. പങ്കാളിയൊടൊപ്പം നടത്തുന്ന സെക്സിന് മാനസിക തലങ്ങള്‍ ധരാളമുണ്ട്.

ലൈംഗികമായി ബന്ധപ്പെടുന്നതിന്‌ ഇരുവരും ശാരീരികവും മാനസികവും വൈകാരികവുമായി തയ്യാറാകണം. എപ്പോള്‍ എന്നതില്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. ഇത്‌ ചിലപ്പോള്‍ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. കാരണം പങ്കാളിയുടെ മാനസികമായ സഹകരണമില്ലാതെ സെക്സ് ആസ്വാദ്യമാവുകയുമില്ല.

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. മാത്രമല്ല ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും. അശ്ലീലം പറച്ചില്‍ തൊട്ട്‌ സ്‌പര്‍ശം, ചുംബനം തുടങ്ങി എന്തും പരീക്ഷിക്കാം‌.

പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കൂടി മുഖം കൊടുക്കണം എന്നുമാത്രം. വീഡിയോകളില്‍ കണ്ടതും സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരും വ്യത്യസ്‌ത കാര്യങ്ങളോട്‌ വ്യത്യസ്‌തമായ രീതിയിലാണ്‌ പ്രതികരിക്കുക. അതിനാല്‍ സ്വന്തം വഴികള്‍ കണ്ടെത്തി സ്വന്തം നിമിഷങ്ങള്‍ ഉണ്ടാക്കുക.

ആദ്യമായാണ്‌ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ചിലപ്പോള്‍ ബാഹ്യകേളികള്‍ക്കിടയില്‍ തന്നെ പുരുഷന്‌ സ്‌ഖലനം സംഭവിച്ചേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ അവരില്‍ കുറ്റബോധം തോന്നിപ്പിക്കുകയോ ചെയ്യരുത്‌.

ബാഹ്യകേളികള്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളുടെ യോനിയിലുണ്ടാകുന്ന വരണ്ട അവസ്ഥ മാറുവാന്‍ സഹായിക്കും. ലൈംഗിക ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിന്‌ പുറമെ ഉള്ളിലേക്ക്‌ കടക്കുന്നത്‌ എളുപ്പമാക്കാനും വേദന കുറയ്‌ക്കാനും യോനിയെ വഴുവഴുപ്പുള്ളതാക്കുന്നതിനും ബാഹ്യ്കേളികള്‍ക്ക് പ്രാധാന്യമുണ്ട്.

Related Topics

Share this story