Nature

കോവിഡ്-19: എറണാകുളത്ത് പരിശോധനയ്ക്ക് അയച്ച 26 പേരുടെ സാമ്പിളും നെഗറ്റീവ്, കൊച്ചി തുറമുഖത്ത് എത്തിയവർക്ക് കോവിഡ് ലക്ഷണമില്ല

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കൊച്ചി തുറമുഖത്ത് ഇന്നലെയെത്തിയ കപ്പലുകളിലെ ജീവനക്കാരയും യാത്രക്കാരേയും പരിശോധിച്ചതിൽ ആർക്കും കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ല. അതേ സമയം എറണാകുളം ജില്ലയിൽ നിന്നയച്ച 26 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്.

എറണാകുളം ജില്ലയില്‍ 9 പേർക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. 4196 പേർ വീടുകളിലും 28 പേർ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

You might also like

Leave A Reply

Your email address will not be published.