Times Kerala

ഇമേജിന്റെ ചട്ടക്കൂടിലും തരികിടകളിലും വക്രതകളിലുമൊക്കെയാണ് പലരും കഴിവ് തെളിയിച്ചത്; രജിത് കുമാർ 

 
ഇമേജിന്റെ ചട്ടക്കൂടിലും തരികിടകളിലും വക്രതകളിലുമൊക്കെയാണ് പലരും കഴിവ് തെളിയിച്ചത്; രജിത് കുമാർ 

ബിഗ് ബോസ് രജിത് കുമാര്‍  ഷോയില്‍ നിന്ന് പുറത്തായെങ്കിലും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്  രജിത്.

രജിതിന്റെ വാക്കുകൾ ഇങ്ങനെ ;

കൂടെ നിന്നവര്‍ പോലും ചതിയന്‍മാരാണെന്ന് പുറത്തിറങ്ങി കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്. പുറത്തു പോയതിന് ശേഷം അവര്‍ എന്നെ കൂടുതല്‍ സ്നേഹിച്ചു. എന്നോട് കൂടുതല്‍ സ്നേഹവും കരുതലും കാണിച്ചു. എനിക്ക് അതൊന്നും അപ്പോള്‍ മനസ്സിലായിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ തനിക്കൊപ്പം ഉറച്ചു നിന്നിരുന്നുവെന്നും ഇന്നും ആ സൗഹൃദം അതേ പോലെ ഒപ്പമുണ്ട് .

ഇമേജിന്റെ ചട്ടക്കൂടിലും തരികിടകളിലും വക്രതകളിലുമൊക്കെയാണ് പലരും കഴിവ് തെളിയിച്ചത്. എന്ത് കളിക്കുമ്പോഴും അതിന് നീതിബോധം വേണം. ആത്മാര്‍ത്ഥതയും സത്യസന്ധതയും വേണം. കുരുട്ട് ബുദ്ധിയിലൂടെ വിജയിച്ചാലും അത് അധികകാലം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നില്ല. നീതിബോധത്തോടെയും സത്യസന്ധതയോടെയുമായാണ് താന്‍ ബിഗ് ബോസ് നിന്നതെന്നും അദ്ദേഹം പറയുന്നു. ഇതുപോലെ ആരും അവിടെ നില്‍ക്കുന്നില്ല. അങ്ങനെയാണ് തോന്നിയിട്ടുള്ളത്. രജിത് കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story