Nature

കുമ്പളങ്ങിയിൽ ‘കവര്’ കാണാൻ കനത്ത തിരക്ക്; കേസെടുക്കുമെന്ന് പൊലീസ്

എറണാകുളം: കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ‘കവര്’ കാണാൻ കുമ്പളങ്ങിയിൽ കനത്ത തിരക്ക്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടം കൂടുന്നത് തടഞ്ഞ പശ്ചാത്തലത്തിൽ ‘കവര്’ കാണാനെത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു.

ഇന്നലെ മുതൽ കവര് കാണാൻ എത്തുന്നവർക്ക് പൊലീസ് ബോധവത്കരണവും,മുന്നറിയിപ്പും നൽകുന്നുണ്ട്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ ഈ അത്ഭുത പ്രതിഭാസം കാണാന്‍ എത്തുന്നുണ്ട്.

കുമ്ബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞ അത്ഭുത പ്രതിഭാസമാണ് കവര് (ബയോലുമിന്‍സെന്‍സ്). ബാക്ടീരിയ, ഫങ്കസ്, ആല്‍ഗേ പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് ഇത് കാണാനാകുക. കായലില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തില്‍ ഇവ ദൃശ്യമാവും. കായലില്‍ ഉപ്പിന്റെ അളവ് കൂടുന്തോറും പ്രകാശം വര്‍ധിക്കും. മഴക്കാലമാകുന്നതോടെ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും.

You might also like

Leave A Reply

Your email address will not be published.