Times Kerala

ചലച്ചിത്ര നടിമാരുടെ പേരിലുള്ള പോണ്‍ വീഡിയോകള്‍ക്ക് പിന്നിലുള്ള ‘ബുദ്ധി’ ഇതാണെന്ന് വെളിപ്പെടുത്തല്‍

 

ന്യൂയോര്‍ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രമുഖ നടിമാരുടെ മുഖം ചേര്‍ത്തുവെച്ച് പോണ്‍വീഡിയോകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍.ഹോളിവുഡ് നടിമാരായ എമ്മ വാട്‌സണ്‍, ഡെയ്‌സി റിഡ്‌ലെ, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, സോഫിയ ടര്‍ണര്‍ തുടങ്ങിയവരുടെ പേരില്‍ പോണ്‍ വീഡിയോകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണിത് ചെയ്യുന്നതെന്ന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. പ്രമുഖ ടെക് വെബ്‌സൈറ്റായ ദ വെര്‍ജാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാള്‍ ഗോദത്ത്, ടെയ്‌ലര്‍ സ്വിഫ്റ്റ്, മെയ്‌സി വില്യംസ് എന്നിവരുടെ പേരിലും വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചിട്ടുണണ്ട്. ഇവരുടെയൊന്നും അനുമതിയോടെയല്ല നടിമാരുടെ മുഖങ്ങള്‍ അശ്ലീല വീഡിയോകളില്‍ ഉപയോഗിച്ചതെന്ന് വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആരുടെ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി പോണ്‍ വീഡിയോകള്‍ തയ്യാറാക്കാം. ഇത് കൃത്രിമമായി തയ്യാറാക്കുന്നതാണെന്ന് സംശയം തോന്നുകയുമില്ല.ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വീഡിയോകള്‍ തയ്യാറാക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Topics

Share this story