Nature

കനാലിൽ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു

കൂത്താട്ടുകുളം: കനാലിൽ ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു. മാറിക അരിശേരിക്കരയിൽ പരേതനായ മാധവന്റെ ഭാര്യ സുജ (40) ആണ് മുങ്ങി മരിച്ചത്. 14 കാരിയായ മകൾ ശ്രീതുമോളെയും കൂട്ടി തുണി നനക്കാൻ പോയപ്പോഴാണ് അപകടം. തുണി കഴുകുന്നതിനിടെയാണ് വീട്ടമ്മ മകൾ ഒഴുകിപോകുന്നത് കണ്ടത്. മകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം വീട്ടമ്മ വെള്ളത്തിൽ വീഴുകയായിരുന്നു. ശ്രീതുമോൾ പരിക്കില്ലാതെ കരക്കെത്തി.
വീട്ടമ്മയെ മൂവാറ്റുപുഴയിൽ ഉള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You might also like

Leave A Reply

Your email address will not be published.