Nature

രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതിക്ക് രക്ഷകരായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ആലുവ :പറവൂറിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെയും കുട്ടിയെയും പൊലീസ് രക്ഷപ്പെടുത്തി. രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതിക്ക് രക്ഷയായത് എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ.

സംശയാസ്പദമായി യുവതിയെയും കുട്ടിയേയും കണ്ടവർ റൂറൽ പൊലീസ് ഓഫീസിലേക്ക് ഫോൺ ചെയ്യുകയും തുടർന്ന് കൺട്രോൾ റും എസ്സ്. ഐ യും, പിങ്ക് പൊലീസും നടത്തിയ അന്വേഷണത്തിൽ അമ്മയേയും കുഞ്ഞിനേയും മണപ്പുറം പുതിയ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്യാനെത്തിയ യുവതി ആളുകളെ കണ്ടെതിനെ തുടർന്ന് മാറുകയും ആളൊഴിയാൻ കാത്തിരിക്കുകയുമായിരുന്നു. എറെ ശ്രമപ്പെട്ട് പൊലീസ് ഇവരെ വനിതാ സെല്ലിൽ എത്തിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി വീടുവിട്ടിറങ്ങിയത്.

You might also like

Leave A Reply

Your email address will not be published.