Times Kerala

ജിഎസ്ടി എന്റെ കഥ, അയാള്‍ ഒരു കാമഭ്രാന്തന്‍: രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ സ്വന്തം അസ്സോസിയേറ്റ്

 

ഓണ്‍ലൈന്‍ റിലീസിന്റെ എല്ലാ സ്വാതന്ത്ര്യവും ഉപയോഗിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ടത്ത് പോലും എത്തിക്കാതെ രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ‘ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്'(ജിഎസ്ടി) എന്ന ചിത്രം സൃഷ്ടിച്ച തരംഗം വലുതാണ്. റിലീസ് സമയം പ്രഖ്യാപിച്ചതോടെ ആരാധകര്‍ ഇരച്ചു കയറി സെര്‍വര്‍ പോലും ഡൗണായിപ്പോയി. അങ്ങനെ ജിഎസ്ടി വന്‍ ചര്‍ച്ചയായി തുടരുമ്പോള്‍ അത് തന്റെ കഥയാണ് എന്ന അവകാശ വാദവുമായി രാം ഗോപാല്‍ വര്‍മ്മയുടെ അസ്സോസ്സിയേറ്റ് ജയകുമാര്‍ രംഗത്ത്. സര്‍ക്കാര്‍ 3 എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ് ജയകുമാര്‍.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വിഷയത്തില്‍ രാം ഗോപാല്‍-ജയകുമാര്‍ വാക്‌പോര് കൊഴുക്കുകയാണ്. സംവിധായകനെതിരെ കൂടുതല്‍ മാരകമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ജയകുമാര്‍. 2015ല്‍ താന്‍ വായിക്കാന്‍ നല്‍കിയ തിരക്കഥയാണ് ജിഎസ്ടി എന്ന് ജയകുമാര്‍ പറഞ്ഞു.

ധാരാളം യുവ എഴുത്തുകാരെയും അഭിനേതാക്കളെയും ചൂഷണം ചെയ്യുന്ന കാമഭ്രാന്തനാണ് അയാള്‍. ഹോളിവുഡിലെ ഹാര്‍വി വെയ്ന്‍സ്റ്റീനെപോലെ തന്നെ. തിരക്കഥ മോഷ്ടിച്ചതിന് അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയിട്ടുണ്ട്. വിശദീകരണം ആവശ്യപ്പെട്ട് മെയില്‍ ചെയ്തിട്ടുണ്ടെന്നും ജയകുമാര്‍ പറഞ്ഞു.

Related Topics

Share this story