Times Kerala

കൊലപാതകശ്രമം പോലീസ് തകര്‍ത്തു; കൊലപാതകത്തിനു നിമിഷങ്ങള്‍ക്കു മുമ്പ് പോലീസ് പ്രതിയെ പിടികൂടി

 

ഹൈദരാബാദ്: സിനിമാരംഗങ്ങളെ മറികടക്കുന്ന രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സെക്കന്ദരാബാദ് സാക്ഷ്യം വഹിച്ചത്. കൊലപാതകത്തിനു നിമിഷങ്ങള്‍ക്കു മുമ്പ് പ്രതിയെ തെലങ്കാന പോലീസ് പിടികൂടി. ഗജരാജ് സിംഗ് എന്നയാളെയാണ് പോലീസ് അവസരോചിതമായ ഇടപെടലിലൂടെ പിടിച്ചത്.

തുളസി ബാബു എന്നയാളെ കൊല്ലുവാനായി ഗജരാജ് തോക്കുമായി എത്തുകയായിരുന്നു. പിന്നീട് തുളസി ബാബുവിന്റെ നേരെ ഒരു പ്രാവശ്യം വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. രണ്ടാമതും വെടിവെക്കുവാന്‍ ഇയാള്‍ തോക്ക് ഉയര്‍ത്തിയതും പോലീസ് ഇയാളെ സിനിമാസ്‌റ്റൈലില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

Related Topics

Share this story