Nature

കൊറോണ ഭീതിയിൽ ആൾകൂട്ടം മാറി നിന്നു; അപകടത്തില്‍ പരിക്കേറ്റ യുവാവ് നടുറോഡിൽ കിടന്നത് അരമണിക്കൂര്‍

കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് ആള്‍ക്കൂട്ടം കാഴ്‌ചക്കാരായി മാറി നിന്നപ്പോള്‍ സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ യുവാവ് നടുറോഡില്‍ രക്തം വാര്‍ന്നു കിടന്നത് അരമണിക്കൂറോളം. മുളന്തുരുത്തി-ചോറ്റാനിക്കര റോഡിൽ കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ്‌ റോഡില്‍ കിടന്ന കൈപ്പട്ടൂര്‍ സ്വദേശി മനോജി(40)നെ ആശുപത്രിയിലെത്തിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.

മുളന്തുരുത്തി സ്വദേശി ഷിബിന്‍ ബാബുവാണ് അവസാനം രക്ഷകനായത്. കൊറോണ ഭീതിയെ തുടര്‍ന്നാണ് പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാത്തത് എന്നാണ് നിഗമനം. ആള്‍ക്കൂട്ടം കണ്ട് അവിടെയെത്തിയ ഷിബിന്‍ ബാബു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായമഭ്യര്‍ഥിച്ചെങ്കിലും ആരും തന്നെ തയാറായില്ല. ഒടുവിൽ ഓട്ടോറിക്ഷയിൽ പരിക്കേറ്റ മനോജിനെ മുളന്തുരുത്തിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.