Times Kerala

ഇന്റര്‍നെറ്റില്‍ തരംഗമായി ആര്‍.ജി.വിയുടെ ‘ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്ത്’

 

രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ‘ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്ത്’ തരംഗം സൃഷ്ടിക്കുന്നു. ഇന്റര്‍നെറ്റില്‍ റിലീസ് ആയി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ജനങ്ങളാണ് സിനിമ കാണാന്‍ എത്തിയത്. സെര്‍വര്‍ പണിമുടക്കിയതിനാല്‍  പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.

ലണ്ടനില്‍ നിന്നുള്ള പോണ്‍ താരം മിയ മല്‍ക്കോവയാണ് ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

Related Topics

Share this story