Times Kerala

ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ആശുപത്രിയിൽ വൻതീപിടിത്തം; 31 പേർ വെ​ന്തു​മ​രി​ച്ചു

 

സി​യൂ​ൾ: തെ​ക്കു​കി​ഴ​ക്ക​ൻ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ മി​ർ​യാം​ഗ് ആ​ശു​പ​ത്രി​യി​ൽ വ​ൻ​തീ​പി​ടി​ത്തം. 31 ആ​ളു​ക​ൾ വെ​ന്തു​മ​രി​ച്ചു. സെ​ജോം​ഗ് ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി റൂ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​റ്റു നി​ല​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. നാ​ൽ​പ​തി​ല​ധി​കം പേ​ർ​ക്ക് തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 11 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ്രാ​യ​മാ​യ​വ​രെ പ​രി​ച​രി​ക്കു​ന്ന ന​ഴ്സിം​ഗ് ഹോ​മും ആ​ശു​പ​ത്രി​യും ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പ്രാ​യ​മാ​യ​വ​ര​ട​ക്കം നൂ​റോ​ളം രോ​ഗി​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Topics

Share this story