Times Kerala

കൊറോണ: കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

 
കൊറോണ: കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

ഡൽഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടനാഴിയില്‍ പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം,രാജ്യത്ത് കൊറോണ വൈറസ് ( കോ​വി​ഡ്-19 ) ബാധിതരുടെ എണ്ണം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 100 ക​ട​ന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 107 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​പ്പോ​ൾ കോ​വി​ഡ്-19 ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്- 31 പേ​രാണ് ഇവിടെ ചികിത്സയിലുള്ളത്.

76 ഇ​ന്ത്യ​ക്കാ​രും 17 വി​ദേ​ശ പൗ​ര​ൻ​മാ​രു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ണ​ക്കി​ല്‍ ഇ​ന്ത്യ​യി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച​വ​ർ. ഇ​വ​രി​ൽ ഒ​ന്പ​തു​പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. കേ​ര​ള​ത്തി​ൽ 22 പേ​ർ​ക്കു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും 19 പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മൂന്നു പേർക്ക് അസുഖം മാറിയിട്ടുണ്ട്.

Related Topics

Share this story