Times Kerala

ഈ നിമിഷം ഞാന്‍ ലിനിയെ ഓര്‍ക്കുന്നു… കൊറോണ വൈറസിനെതിരെ പോരാടുന്ന ആയിരക്കണക്കിന് മെഡിക്കല്‍ പ്രഫഷനലുകള്‍, ഈ അവാര്‍ഡ് അവര്‍ക്ക് സമര്‍പ്പിക്കുന്നു’; റിമ കല്ലിങ്കൽ

 
ഈ നിമിഷം ഞാന്‍ ലിനിയെ ഓര്‍ക്കുന്നു… കൊറോണ വൈറസിനെതിരെ പോരാടുന്ന ആയിരക്കണക്കിന് മെഡിക്കല്‍ പ്രഫഷനലുകള്‍, ഈ അവാര്‍ഡ് അവര്‍ക്ക് സമര്‍പ്പിക്കുന്നു’; റിമ കല്ലിങ്കൽ

ശ്യാമപ്രസാദിന്‍റെ ഋതുവിലൂടെ അരങ്ങേറി ഇന്നി മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. ക്യാമറയ്ക്കു് മുന്നിലും പിന്നിലും റിമ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു.

നിപ്പയെ കേരളം അതിജീവിച്ച കഥ വൈറസ് എന്ന സിനിമയിലൂടെ ആഷിക് അബു സിനിമയാക്കിയിരുന്നു. ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ കഥാപാത്രം അവതരിപ്പിച്ചത് റിമ കല്ലിങ്കലാണ്. ഈ കഥാപാത്രത്തിലൂടെ വനിതയുടെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രം എന്ന പുരസ്കാരം റിമയെ തേടിയെത്തി.

റിമക്ക് അവാര്‍ഡ് നല്‍കാനെത്തിയത് ലിനിയുടെ ഭര്‍ത്താവ് സജീഷായിരുന്നു. സജീഷിനൊപ്പം മകനും ചടങ്ങിലുണ്ടായിരുന്നു. ഈ നിമിഷം താന്‍ ലിനിയെ ഓര്‍മ്മിക്കുന്നുവെന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം റിമ പറഞ്ഞത്. കോവിഡ് 19നെതിരെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നുവെന്ന് റിമ പറഞ്ഞു.

റിമ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെ സദസിലിരിക്കുന്ന പാര്‍വതിയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.

Related Topics

Share this story