Nature

ഫുട്ബാൾ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി: ഫുട്ബാൾ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു.എടത്തല പുനത്തിൽ വീട്ടിൽ ഇമ്മാനുവലി​ന്റെ മകൻ ഡിഫിനാണ് (19) മരിച്ചത്. കൊച്ചി പള്ളിക്കര പിണർമുണ്ടയിലാണ് സംഭവം. പന്ത് നെഞ്ചുകൊണ്ട് തടുത്ത ശേഷം സഹകളിക്കാരന് കൈമാറി തുടർന്ന് ഡിഫിൻ ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ മറ്റ്‌ കളിക്കാർ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഐ.ടി.ഐ പഠനത്തി​ന് ശേഷം സ്വകാര്യ സ്ഥാപനത്തി​ൽ ജോലി​ ചെയ്യുകയായി​രുന്നു

You might also like

Leave A Reply

Your email address will not be published.