Times Kerala

ഷാര്‍ജയില്‍ പുറംകടലില്‍ കുടുങ്ങി മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍; രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥന

 
ഷാര്‍ജയില്‍ പുറംകടലില്‍ കുടുങ്ങി മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍; രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥന

ഷാര്‍ജ: ഷാര്‍ജയിലെ പുറംകടലില്‍ മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനില്‍ നിന്നു വന്ന കപ്പലായതിനാൽ ഷാര്‍ജ തുറമുഖത്ത് അടുപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതോടെയാണ് ഇവർ പുറംകടലില്‍ കുടുങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവർ കടലിൽ ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുകയാണ്.

12 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ ഏഴു പേർ ഇന്ത്യക്കാരാണ്. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു . തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അടക്കമുള്ളവരാണ് ഈ മൂന്നു പേര്. ഇറാനിലെ ജീവനക്കാരെ ഇറാനിലിറക്കിയാണ് കപ്പൽ ഷാർജയിലേക്ക് യാത്ര തിരിച്ചത്. സിയാൽ വെസൽ എന്ന കമ്പനിയുടെ എംവി ചാമ്പ്യൻ എന്ന കപ്പലാണ് പുറംകടലിൽ കുടുങ്ങിയിരിക്കുന്നത്.

Related Topics

Share this story